ADVERTISEMENT

പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തതിനു ശേഷമുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി കൂടി ‘അമ്മ’ സംഘടന. ‘അമ്മ’ ഇലക്‌ഷനു ശേഷം പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുമായുള്ള ആദ്യ മീറ്റിങ് ആയിരുന്നു ഇതെന്നും മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും യോഗത്തിൽ ചര്‍ച്ച ചെയ്തില്ലെന്നും ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ജയസൂര്യ, വിജയ് ബാബു, ലാൽ, ടിനി ടോം, ഉണ്ണി മുകുന്ദൻ, സിദ്ദീഖ്, ഇടവേള ബാബു, ശ്വേത മേനോൻ, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള തുടങ്ങിയവർ പങ്കെടുത്തു.

 

സിനിമ മേഖലയില്‍ ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമൻ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങള്‍ വനിത കമീഷനെ കണ്ട് പരാതി നല്‍കിയതിന് പിന്നാലെ ആയിരുന്നു താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com