ADVERTISEMENT

‘മേപ്പടിയാന്‍’ ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ‘മേപ്പടിയാന്‍’ തീര്‍ത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും താരം പറയുന്നു.  ചിത്രത്തിനെതിരെ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ റെക്കോര്‍ഡുകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ വിശദീകരണം. 

 

‘ഇവിടെ എല്ലാം വളരെ വ്യക്തമാണ്. മേപ്പടിയാന്‍ തീര്‍ത്തും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. പക്ഷേ ഇത്തരം ചില തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യമാണ്. അതുകൊണ്ട് തന്നെ സിനിമ എന്താണ് പറയുന്നത് എന്നറിയാന്‍ എല്ലാവരും ‘മേപ്പടിയാന്‍’ കാണണം.’– ഉണ്ണി മുകുന്ദന്‍ കുറിച്ചു.

 

മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയമെന്നും കൂടാതെ ചിത്രം സേവാഭാരതിയുടെ മഹത്തായ പ്രവർത്തികളെ പരാമര്‍ശിക്കുകയും ചെയ്യുന്നുവെന്നും വ്യാജ പ്രചാരണത്തില്‍ പറഞ്ഞിരുന്നു. ഇതിനെ പൊളിച്ചെഴുതികൊണ്ടാണ് ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുന്നത്. 

 

നവാഗതനായ വിഷ്ണു മോഹനാണ് ‘മേപ്പടിയാന്റെ’ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യൻ നായികയാകുന്നു. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com