ADVERTISEMENT

നടന്‍ ദിലീപിനെതിരെ നടക്കുന്ന വേട്ടയാടലുകൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന. ‘ജനപ്രിയന്‍ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക’ എന്നാവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങിയത്.

 

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. സിനിമാ സീരിയല്‍ സംവിധായകനായ ശാന്തിവിള ദിനേശ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് പ്രതിഷേധ മാർച്ച് നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

 

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുപരിപാടികളും മറ്റും മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ മാർച്ച് നടത്തുന്നില്ലെന്നും കോവിഡ് കുറയുന്ന സാഹചര്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു.

 

ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് എകെഎംഎയുടെ വാദം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ അറിയിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com