സാരിയിൽ അതിസുന്ദരിയായി മാളവിക മേനോൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ

malavika-menon
SHARE

പീച്ചിലും വെള്ളയിലും അഴകിന്റെ പുതിയ ഗാഥ രചിച്ച് മാളവിക മേനോൻ.  ദമ്പതികളായ നിത്യയും പ്രമോദുമാണ് പുതിയ ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.  സിംപിൾ സാരിക്ക് വളരെ മിനിമം ആഭരണങ്ങളും ന്യൂഡ് മേക്കപ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്.  ഏതു രീതിയിലും ലുക്ക് മാറ്റാൻ പറ്റുന്ന മുഖമാണ് മാളവികയുടേതെന്നും അതിന്റെ അഴകും വ്യത്യസ്തതയും ചിത്രങ്ങളിൽ പ്രകടമാണെന്നും ഫോട്ടോ പകർത്തിയ പ്രമോദ് പറയുന്നു.

malavika-menon-23

‘സോഷ്യൽ മീഡിയ വഴിയാണ് നിത്യയും പ്രമോദും എന്നെ സമീപിച്ചത്.  പുതിയ രീതിയിൽ ഒരു ഗെറ്റപ്പ് പരീക്ഷിക്കാം എന്നാണു അവർ പറഞ്ഞത്.  നിത്യ ഒരു ബ്യൂട്ടിഷനും സ്റ്റൈലിസ്റ്റും ഭർത്താവ് ഫൊട്ടോഗ്രാഫറുമാണ്.  അവർ രണ്ടുപേരുമായി വർക്ക് ചെയ്യുന്നത് വളരെ കംഫർട്ടബിൾ ആയിരുന്നു.  വളരെ സിംപിൾ ആയ കോസ്റ്റ്യൂമുകൾ ആണ് ഉപയോഗിച്ചത്.  വെള്ളയും പീച്ചുമൊന്നും ഞാൻ അധികം ഉപയോഗിച്ചിട്ടില്ലാത്ത നിറങ്ങളാണ് അത് എനിക്ക് ചേരുമോ എന്ന സംശയമുണ്ടായിരുന്നു.  കടും നിറങ്ങളാണ് ഞാൻ കൂടുതൽ ധരിക്കാറ്.  

malavika-menon-212

എന്നാൽ ഈ നിറങ്ങൾ എനിക്ക് നന്നായി ഇണങ്ങുമെന്ന് നിത്യയും പ്രമോദും പറഞ്ഞു.  അവർ ചില സ്റ്റൈലുകൾ പരീക്ഷിക്കുകയും ഫോട്ടോ എടുത്തു കാണിക്കുകയും ചെയ്തു അതെല്ലാം എനിക്ക് വളരെയധികം ഇഷ്ടമായി.  വളരെ സിംപിൾ ആയ കോസ്റ്റ്യൂം സെലക്റ്റ് ചെയ്തതും നിത്യ തന്നെയായിരുന്നു.  ന്യൂഡ് നിറങ്ങൾ ആയിരുന്നെങ്കിലും ഫോട്ടോ എടുത്തു കണ്ടപ്പോൾ എനിക്ക് നന്നായി ചേരുന്നതായി തോന്നി.  ഒടുവിൽ ഞാൻ ആഗ്രഹിച്ചപോലെ ഒരു ടീമിനൊപ്പം ചേരാൻ കഴിഞ്ഞു എന്നാണു തോന്നുന്നത്.’  മാളവിക പറയുന്നു.  

malavika-menon-3
malavika-menon-321

ദുബായ് കേന്ദ്രീകരിച്ച് ഫാഷൻ മാഗസിൻ ഷൂട്ടുകൾ ചെയ്തുകൊണ്ടിരുന്ന ദമ്പതികളാണ് നിത്യയും പ്രമോദും.  ദുബായിയിൽ ഫിനാൻഷ്യൽ അനലിസ്റ്റായിരുന്ന പ്രമോദ് ഫോട്ടോഗ്രഫിയിലുള്ള താല്പര്യം മൂലമാണ് ഈ രംഗത്തേക്ക് തിരിയുന്നത്.   ലണ്ടൻ കോളജ് ഓഫ് മേക്കപ്പിൽ പഠിച്ച നിത്യ ഒരു ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമാണ്.    ഈ മേഖലയിൽ കേരളത്തിൽ വേരുറപ്പിക്കാൻ ആഗ്രഹിക്കുന്ന നിത്യ പ്രമോദ് ദമ്പതികൾ ആദ്യമായി ചെയ്ത സെലിബ്രിറ്റി ഷൂട്ടാണ് മാളവികയുടേത്.       

malavika-menon-2121

സിബിഐ ഡയറിക്കുറിപ്പിൽ അഞ്ചാം ഭാഗത്തിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മാളവിക ഇപ്പോൾ.  ഓർമവച്ച കാലം മുതൽ കണ്ടുതുടങ്ങിയ ഇതിസാഹ ചിത്രത്തിൽ ഒരു ചെറിയ വേഷമെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് മാളവിക പറയുന്നു.  വളരെ സീനിയറായ കെ മധു, എസ്.എ.ൻ സ്വാമി തുടങ്ങിയ പ്രതിഭാധനന്മാരുടെ ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രമെങ്കിലും ചെയ്യാൻ കഴിഞ്ഞത് ഒരു സ്വപ്നസാക്ഷാത്കാരം പോലെയാണെന്ന് മാളവിക പറയുന്നു.  മോഹൻലാലിന്റെ ആറാട്ടിലും മമ്മൂട്ടിച്ചിത്രം പുഴുവിലും മാളവിക അഭിനയിച്ചിട്ടുണ്ട്.   പാപ്പൻ, ഒരുത്തി, പതിമൂന്നാം രാത്രി ശിവരാത്രി തുടങ്ങി നിരവധി ചിത്രങ്ങളാണ് മാളവികയുടേതായി റിലീസിനൊരുങ്ങുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA