ദീപിക പദുക്കോണിനെ നായികയാക്കി ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ഗഹ്‌രായിയാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. സിദ്ധാന്ത് ചതുര്‍വേദി, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, നസുറുദ്ദീന്‍ ഷാ, രജത് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശകുന്‍ ബത്ര, സുമിത് റോയ്, അയേഷ ഡെവിേ്രത എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്..
ധര്‍മ പ്രൊഡക്‌ഷൻ, വയാകോം 18 സ്റ്റുഡിയോസ്, ജോസുക ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 11 ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം റിലീസിനെത്തും.