ADVERTISEMENT

മേപ്പടിയാൻ സിനിമയുടെ വിമർശനവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാരിയരെ വലിച്ചിഴയ്ക്കുന്നത് തെറ്റായ കാര്യമാണെന്ന് ഉണ്ണി മുകുന്ദൻ. പ്രചരിക്കുന്നത് അനാവശ്യ വാർത്തകളാണെന്നും മേപ്പടിയാൻ സിനിമയുടെ പോസ്റ്റ് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാരിയരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും ഉണ്ണി വ്യക്തമാക്കുന്നു. 

 

‘മേപ്പടിയാൻ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിന്റെ ഒരു പോസ്റ്റർ മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പോസ്റ്റ് അപ്രത്യക്ഷമായതോടെ വിവാദങ്ങൾക്ക് വഴിവച്ചു. സിനിമയിൽ സേവാഭാരതിയും ശബരിമലയും ഒക്കെ വരുന്നതുകൊണ്ടാണ് മഞ്ജു പോസ്റ്റ് നീക്കം ചെയ്തതെന്നായിരുന്നു വിമർശനങ്ങൾ. ഈ വിഷയത്തിലായിരുന്നു ഉണ്ണിയുടെ വിശദീകരണം.

 

ഉണ്ണി മുകുന്ദന്റെ വാക്കുകൾ:

 

ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

 

ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

 

അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com