ആ ഉളി ടൊവിനോ യഥാർഥത്തിൽ പിടിച്ചു; ‘മിന്നൽ മുരളി’ മേക്കിങ് വിഡിയോ

minnal-murali-making
SHARE

സൂപ്പർഹിറ്റ് ചിത്രം ‘മിന്നല്‍ മുരളി’യുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്‌സ്. ചിത്രത്തിലെ സൂപ്പർ ഹീറോ രംഗങ്ങളും അതിസാഹസിക ഫൈറ്റ് രംഗങ്ങളുമൊക്കെ എത്രത്തോളം കഷ്ടപ്പെട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വിഡിയോയിൽ കാണാം. സംവിധായകന്‍ ബേസില്‍ ജോസഫ്, തിരക്കഥാകൃത്തുക്കളായ അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്, ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ആക്‌ഷൻ ഡയറക്ടര്‍ വ്ലാഡ് റിംബര്‍ഗ്, നിര്‍മാതാവ് സോഫിയ പോൾ, കലാസംവിധായകൻ മനു ജഗദ് തുടങ്ങിയവരും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

ഡിസംബര്‍ 24നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടുമുള്ള പ്രേകരിലേക്ക് എത്തിയത്. ഇന്ത്യയ്ക്ക് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്തത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ്. മനു ജഗദ് ആണ് കലാസംവിധാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS