ധൈര്യം തന്നത് സുചി ചേച്ചി: തുറന്നുപറഞ്ഞ് ‘ഹൃദയം’ നിർമാതാവ്

hridayam-suchithra
സുചിത്ര മോഹൻലാൽ, വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസനും
SHARE

കോവിഡ് വർധിച്ച ഈ സാഹചര്യത്തിലും ‘ഹൃദയം’ തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകർന്നത് സുചിത്ര മോഹൻലാലിനെന്ന് ചിത്രത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യം. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കാൻ പലകോണുകളില് നിന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ ആ സമയത്ത് റിലീസുമായി മുന്നോട്ടുപോകാൻ തങ്ങൾക്ക് ധൈര്യമായി നിന്നത് സുചിത്ര മോഹൻലാലാണെന്ന് വിശാഖ് പറയുന്നു.

‘രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം 'ഹൃദയം'. തിയറ്റർ മാത്രം സ്വപ്നം കണ്ടു ഞാൻ നിർമ്മിച്ച 'ഹൃദയം' ഇന്ന് നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ആഘോഷങ്ങളും ആർപ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുൾ ബോർഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകൾ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വൻ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് 'ഹൃദയത്തിൽ' നിന്നും ഒരായിരം നന്ദി! 

കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ ഞങ്ങൾക്ക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ് , Suchi Akka you’re the best.

വിനീതിനും നന്ദി പറയുന്നു. ഈ സ്വപ്നം സാധ്യമാക്കിതീർത്ത എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്.’–വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS