നടി മീര ജാസ്മിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈയിലെ സെലിബ്രിറ്റ് ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾക്കു പിന്നിൽ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങൾ പങ്കുവച്ചത്.
ആറ് വർഷങ്ങൾക്കു ശേഷം മലയാളത്തിൽ നായികയായി തിരിച്ചെത്തുകയാണ് മീര ജാസ്മിൻ. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘മകൾ’ ആണ് മീരയുടെ പുതിയ ചിത്രം.
2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.