‘ചരിത്രം ആവർത്തിക്കുന്നു’; ‘ദുബായി കടപ്പുറത്ത്’ പ്രണവും വിനീത് ശ്രീനിവാസനും

pranav-chennai
SHARE

ദുബായി കടപ്പുറമാണെന്ന് വിചാരിച്ച് ചെന്നൈയിെല ബസന്ത് നഗർ ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ദാസനും വിജയനും അവതരിച്ചിട്ട് ഇപ്പോൾ 35 വർഷം പിന്നിടുന്നു. ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം അവരുടെ അടുത്ത തലമുറയിലെ രണ്ട് ആളുകള്‍ അതേ ലൊക്കേഷനിൽ, ചരിത്രം ആവർത്തിക്കുകയാണ്. പ്രണവ് മോഹൻലാലിനൊപ്പം ബസന്ത് നഗർ ബീച്ചിനു മുന്നില്‍ നിന്നെടുത്ത വിനീത് ശ്രീനിവാസന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.  ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്നായിരുന്നു ചിത്രം പങ്കുവച്ച ശേഷം വിനീത് കുറിച്ചത്. ‘ഹൃദയം’ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ ചിത്രം പകർത്തിയത്.

ജൂഡ് ആന്തണി, െലന തുടങ്ങി നിരവധിപേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ‘ഞാൻ കൊടുത്തോട്ടെ അടിക്കുറിപ്പ് ? ‘ഞാൻ പറഞ്ഞില്ലേ ദാസാ എല്ലാത്തിനും അതിന്റെ സമയമുണ്ടെന്ന്’: ഇങ്ങനെയായിരുന്നു ജൂഡ് ആന്തണിയുടെ കമന്റ്.

പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘ഹൃദയം’ തിയറ്ററുകളിൽ വലിയ പ്രതികരണം നേടി മുന്നേറുകയാണ്. ചെന്നൈ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA