ഫാമിലി ക്രൈം തില്ലറുമായി കർണൻ നെപ്പോളിയൻ ഭഗത്‌സിങ് ട്രെയിലർ

dheeraj
SHARE

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി കർണൻ നെപ്പോളിയൻ ഭഗത്‌സിങ് ട്രെയിലർ പുറത്തിറങ്ങി. ഡോൺ മാക്‌സ് എഡിറ്റ് നിർവഹിച്ച ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കർണൻ നെപ്പോളിയൻ ഭഗത് സിങ് സൗഹൃദത്തിനും പ്രണയത്തിനും ഹാസ്യത്തിനുമൊക്കെ ഇടം നൽകുന്നതിനൊപ്പം ത്രില്ലർ കഥ കൂടിയാണ് പറയുന്നത്. 

ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചു ശരത് ജി. മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ‌ചിത്രം ജനുവരി 28ന് തിയറ്ററുകളിൽ എത്തും. യുവനടൻ ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന സിനിമയിൽ ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ്, എൽദോ മാത്യു, അൽത്താഫ് സലീം, അനീഷ് ഗോപാൽ, വിഷ്ണു പുരുഷൻ, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ, നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷിൻസ്, സന്തോഷ്, കോട്ടയം പദ്മൻ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബൻ, ഷൈനി സാറാ, ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ തുടങ്ങി നീണ്ടൊരു താരനിര തന്നെ അണി നിരക്കുന്നുണ്ട്‌

രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ആകെ അഞ്ചു പാട്ടുകളാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗിലുള്ളത്. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി മോഹൻ തുടങ്ങിയവർ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോൻ, കെ എസ് ഹരിശങ്കർ, കണ്ണൂർ ഷരീഫ്, സിയ ഉൾ ഹഖ്, രഞ്ജിൻ രാജ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്യാമറ മാൻ : പ്രശാന്ത് കൃഷ്ണ, എഡിറ്റർ : റെക്‌സൺ ജോസഫ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA