ഓർമകൾ ‘പറന്ന് പറന്ന് പറന്ന്’; പത്മരാജന്റെ ‘ക്വീൻ മേരി’ ഇവിടെയുണ്ട്

annie-queen-mary
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ മോഹൻലാലും ആനിയും
SHARE

മലയാള സിനിമയുടെ ഇതള്‍ കൊഴിയാത്ത വസന്തമായ പത്മരാജൻ സിനിമകളെ പ്രണയിച്ചവരാരും ക്വീൻ മേരിയെ മറന്നുകാണില്ല.  സോളമന്റെ ഉത്തമഗീതവും സോഫിയയുടെ നിസ്സഹായതയും 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ" എന്ന പേരിൽ അഭ്രപാളിയിലേക്ക് ആവാഹിച്ചപ്പോൾ മോഹൻലാലിന്റെ അമ്മയുടെ സന്തത സഹചാരിയായ, സോളമന്റെയും സോഫിയയുടെയും പ്രണയത്തിന് സാക്ഷിയായ ക്വീൻ മേരി.  ഹൃദയത്തിൽ ഒരായിരം കാരമുള്ളുകളുടെ വേദന സമ്മാനിച്ച് പത്മരാജൻ തിരശീലയ്ക്ക് പിന്നിൽ മറഞ്ഞപ്പോൾ ക്വീൻ മേരിക്ക് ജീവൻ പകർന്ന ആനി സുഷീൽ എന്ന താരവും അപ്രത്യക്ഷമായി.  മാനാവാനും മയിലാകാനും നിമിഷാര്‍ത്ഥം പോലും വേണ്ടാത്ത ഗന്ധർവന്റെ ഓരോ ഓർമദിനം കടന്നുപോകുമ്പോഴും പ്രിയപ്പെട്ട പപ്പേട്ടനായി രണ്ടുവരി കുറിക്കണമെന്ന് ആനി കരുതും പിന്നെയും സമയമായില്ല എന്നൊരു തോന്നൽ ബലപ്പെടും.  ഒടുവിൽ ഗന്ധർവന്റെ മുപ്പത്തിയൊന്നാം ചരമദിനത്തിന് ആനി സുഷീൽ എന്ന ക്വീൻ മേരി മൗനം വെടിയുന്നു.  ബാസ്കറ്റ്ബാൾ ഗ്രൗണ്ടിൽ നിന്നും പപ്പേട്ടൻ കണ്ടെടുത്ത താരം 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന സിനിമയുടെ സെറ്റിലെ രസകരമായ സംഭവങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA