മരണം വരെയും എന്നെ സഹോദരതുല്യനായി കണ്ട കൽപ്പന: മനോജ് കെ. ജയൻ

manoj-k-jayan-kalpana
SHARE

മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന നടി കല്‍പ്പന വിടവാങ്ങിയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രമാണെന്നും മലയാള സിനിമയില്‍ ഇന്നും കല്‍പ്പനയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണെന്നും നടൻ മനോജ് കെ. ജയൻ കുറിച്ചു.

‘ഓര്‍മ്മപ്പൂക്കള്‍.. കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രം. മലയാള സിനിമയില്‍ കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും സത്യസന്ധമായ… വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്‍പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ഒരുപാട് സ്‌നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമം.’– മനോജ് കെ. ജയന്‍ കുറിച്ചു.

കല്‍പ്പനയുടെ സഹോദരിയും നടിയുമായ ഉര്‍വശിയുടെ മുന്‍ ഭര്‍ത്താവാണ് മനോജ് കെ. ജയന്‍. 2016 ജനുവരി 25 ന് പുലര്‍ച്ചെയാണ് സിനിമാ ലോകത്തെയും ആരാധകരെയും നടുക്കി നടിയുടെ വിയോഗ വാര്‍ത്ത പുറത്തു വന്നത്. ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. നിരവധി കഥാപാത്രങ്ങളെ കല്‍പ്പന അവിസ്മരണീയമാക്കിയിട്ടുണ്ട്. ‘ചാര്‍ലി’ ആണ് കല്‍പ്പന ഒടുവില്‍ അഭിനയിച്ച ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS