‘ബ്രോ ഡാഡി’ എങ്ങനെ; പ്രേക്ഷക പ്രതികരണം
Mail This Article
സൂപ്പർ ഹിറ്റ് സിനിമയായ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ‘ബ്രോ ഡാഡി’ പ്രേക്ഷകർ ഏറ്റെടുക്കുന്നു. ജനുവരി 26ന് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കുന്നത്. മോഹൻലാൽ–പൃഥ്വിരാജ്–ലാലു അലക്സ് എന്നിവരുടെ അഭിനയപ്രകടനം തന്നെയാണ് പ്രധാന ആകർഷണം. അന്ന എന്ന കഥാപാത്രമായി കല്യാണി പ്രിയദർശനും അരങ്ങു തകർക്കുന്നു.
മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. പൃഥ്വിയുടെ അച്ഛനായി മോഹൻലാൽ എത്തുന്നു എന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത. ചിത്രത്തിന്റേതായി ഇറങ്ങിയ പ്രമൊ വിഡിയോസും ഗാനങ്ങളും ആരാധകരുടെ ഇടയിൽ തരംഗം സൃഷ്ടിച്ചിരുന്നു.
മുഴുനീള കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഹൈദരാബാദ് ആയിരുന്നു. ലോക്ഡൗൺ സമയത്ത് ചിത്രീകരിച്ച സിനിമ കൂടിയാണ് ‘ബ്രോ ഡാഡി.’
ശ്രീജിത്ത് എൻ., ബിബിൻ മാളിയേക്കൽ ഇവർ ചേർന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിർമ്മാണം നിര്‍വഹിക്കുന്നത്.