മഞ്ജു വാരിയർ ഇനി യുഎഇയിൽ !

ayisha-manju
SHARE

മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’ റാസൽ ഖൈമയിൽ ചിത്രീകരണം തുടങ്ങി. നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലിഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു. മഞ്ജു വാരിയർക്കു പുറമെ രാധിക, സജ്ന, പൂർണിമ, ലത്തീഫ( ടുണീഷ്യ), സലാമ(യുഎഇ),  ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.

ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്   എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ്.  എം ജയചന്ദ്രൻ സംഗീത നിർവഹണം നടത്തുന്ന ചിത്രത്തിൽ പ്രശസ്ത ഇന്ത്യൻ അറബി പിന്നണി ഗായകർ പാടുന്നുണ്ട്. 

ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു. എഡിറ്റർ അപ്പു എൻ. ഭട്ടതിരി , കലാ സംവിധാനം മോഹൻദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ് , ചമയം റോണക്സ് സേവ്യർ , ചീഫ് അസ്സോസിയേറ്റ് ബിനു ജി നായർ , ഗാനരചന ബി.കെ. ഹരിനാരായണൻ , സുഹൈൽ കോയ. ശബ്ദ സംവിധാനം വൈശാഖ് , നിശ്ചല ചിത്രം രോഹിത്‌ കെ സുരേഷ് . ലൈൻ പ്രൊഡ്യൂസർ റഹിം പി.എം.കെ. 

ചിത്രത്തിന്റ സ്വിച്ച് ഓൺ കർമ്മം റാസൽ ഖൈമ അൽ ഖാസിമി പാലസ് ഉടമ താരിഖ് അഹ്‌മദ്‌ അലി അൽ ഷർഹാൻ അൽ നുഐമി , പ്രശസ്ത യുഎഇ എഴുത്തുകാരൻ മുഹ്സിൻ അഹ്‌മദ്‌ സാലം അൽ കൈത് അൽ അലി എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ റാസ് അൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളായ എസ്.എ. സലിം നാസർ അൽമഹ , എന്നിവർ സന്നിഹിതരായിരുന്നു. ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, ബോംബെ എന്നിവിടങ്ങളിലായ് ഫെബ്രുവരി അവസാനത്തോടെ നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA