അലംകൃതയുടെ പ്രിയ ‘ബ്രോ ഡാഡി’; അച്ഛനെ ഓർത്ത് സുപ്രിയ

supriya-bro-daddy
SHARE

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ‘ബ്രോ ഡാഡി’ പ്രേക്ഷകർ ഏറ്റെടുത്തു കഴി​ഞ്ഞു. മികച്ച എന്റർടെയ്നറാണ് ചിത്രമെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. സുപ്രിയയുടെ അച്ഛനെ ഓർത്തു കൊണ്ടാണ് വൈകാരികമായ കുറിപ്പ്. 

‘ബ്രോ ഡാഡി. അല്ലിയുടെ (അലംകൃത) പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് ചിത്രം സമര്‍പ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യാഥാര്‍ഥ ബ്രോ ഡാഡി.’ സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സുപ്രിയയുടെ അച്ഛന്റെ വിജയകുമാറിന്റെ ചിത്രം ഉപയോഗിച്ചുള്ള സിനിമയുടെ ടൈറ്റിൽ കാർഡും കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു.

ചിത്രത്തിന്റെ ടൈറ്റിലിൽ  സുപ്രിയയുടെ അച്ഛൻ വിജയകുമാറിനെ അനുസ്മരിക്കുന്ന കാര്‍ഡ് പൃഥ്വിരാജ് ഉൾപ്പെടുത്തിയിരുന്നു. ‘ഇത് അങ്കിളിനാണ്. എന്റെ അല്ലിയുടെ ബ്രോ ഡാഡി’.–ഇതായിരുന്നു ടൈറ്റിൽ കാർഡിലെ പൃഥ്വിയുടെ വാക്കുകൾ.

കഴിഞ്ഞ നവംബറിലായിരുന്നു സുപ്രിയയുടെ അച്ഛന്റെ വിയോ​ഗം. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS