ADVERTISEMENT

ബിപിൻ ജോർജ്, ധർമജൻ, ജോണി ആന്റണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി ഒരുക്കുന്ന ‘തിരിമാലി’ തിയറ്ററുകളിൽ. മുഴുനീള കോമഡി എന്റർടെയ്നർ വിഭാഗത്തിൽപെടുന്ന ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ നേപ്പാൾ ആണ്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. സേവ്യര്‍ അലക്‌സും രാജീവ്‌ ഷെട്ടിയും ചേർന്നാണ് കഥയും തിരക്കഥയും  സംഭാഷണവും എഴുതുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് ഈ ചിത്രം നിർമിക്കുന്നത്. ശിക്കാരി ശംഭു എന്ന സൂപ്പർഹിറ്റിനു ശേഷം ലോറൻസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്.

 

റാഫി-മെക്കാര്‍ട്ടിന്‍ ഷാഫി എന്നിവരുടെ കീഴില്‍ സംവിധാനസഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് രാജീവ് ഷെട്ടി. ഷാഫിയുടെ 'ഒരു പഴയ ബോംബ് കഥ'യില്‍ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അതിലെ നായകനായ ബിപിന്‍ജോര്‍ജിനെ പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദത്തിൽ നിന്നാണ് ഈ സിനിമയുടെ ആരംഭം.

 

ഇന്നസെന്റും  സലിംകുമാറും ഹരീഷ് കണാരനുമാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ലിച്ചിയാണ് നായിക. ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും വമ്പൻമാർ തന്നെയാണ് അണിനിരക്കുന്നത്.

 

ഛായാഗ്രഹണം - ഫൈസൽ അലി. സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് ശ്രീജിത്ത് ഇടവന. ഗാനരചന നിർവഹിച്ചത് വിവേക് മുഴക്കുന്ന്. പ്രോജക്ട് ഡിസൈനർ ബാദുഷ, എഡിറ്റിങ് ജിത്ത്. ആർട് അഖിൽ രാജ്. കോസ്റ്റ്യൂം ഇർഷാദ്. മേക്കപ്പ് റോണെക്സ്, പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാര്‍ ചെന്നിത്തല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com