‘തിയറ്ററിലൂടെ തന്നെ ചിത്രം ഹിറ്റാവുമെന്ന് ആത്മവിശ്വാസം ഉണ്ട്’

karnan
SHARE

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന പേര്  ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇട്ടതല്ലെന്ന് സംവിധായകന്‍ ശരത് ജി. മോഹനന്‍. സിനിമയുടെ റിലീസിനോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ പേര് ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജിന്റെ പ്രസിദ്ധ ഡയലോഗിനെ ഓര്‍മ്മിപ്പിച്ച പേര് പ്രേമോഷന്റെ ഭാഗമായി ഇട്ടതാണോയെന്ന് പ്രേക്ഷകര്‍ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് പ്രെമോഷന്റെ ഭാഗമല്ലെന്നും ചിത്രത്തിലെ നായക കഥാപാത്രമായ രൂപേഷ് രാഘവന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും അങ്ങിനെയാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന പേര് ലഭിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. അതേസമയം ജനുവരി 28ന് തിയറ്ററുകളിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയുടെ റിലീസ് കോവിഡ് സാഹചര്യം മൂലം നീട്ടിവച്ചു.

ചിത്രത്തില്‍ പല ഘടകങ്ങളും കടന്നുവരുന്നുണ്ടെങ്കിലും ഫാമിലി ത്രില്ലര്‍ ആണെന്ന് സംവിധായകന്‍ ശരത് പറഞ്ഞു. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ ജനങ്ങള്‍ ഈ ചിത്രം ഏറ്റെടുക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും  അങ്ങനെയാണ് ചിത്രവുമായി മുന്നോട്ട് പോകാമെന്ന് ്തീരുമാനിച്ചതെന്നും നിര്‍മാതാവ് മോനു പഴയേടത്ത് പറഞ്ഞു. സിനിമയുടെ തുടക്കത്തില്‍ തന്നെ ആഗ്രഹങ്ങളില്‍ വലുതായിരുന്നു ചിത്രം ബിഗ് സ്‌ക്രീനില്‍ തന്നെ കാണണമെന്ന്. സിനിമയില്‍ വര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും നല്ല കോണ്‍ഫിഡന്‍സ് ഉണ്ട്. ചിത്രം തിയേറ്ററില്‍ വിജയമായിരിക്കും എന്നതെന്നും അതിനാലാണ് കൊവിഡ് കാലത്തും ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് സൗഹൃദത്തിനും പ്രണയത്തിനും ഹാസ്യത്തിനുമൊക്കെ ഇടം നല്‍കുമ്പൊഴും ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുന്ന ത്രില്ലര്‍ തന്നെയായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.

ധീരജ് ഡെന്നി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ രചന സംവിധായകന്‍ തന്നെയാണ്  നിര്‍വഹിക്കന്നത്. ആദ്യ പ്രസാദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, വിജയ കുമാര്‍, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലീം, അനീഷ് ഗോപാല്‍, വിഷ്ണു പുരുഷന്‍, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമന്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ബിജുക്കുട്ടന്‍, ബാലാജി, ദിനേശ് പണിക്കര്‍, ബോബന്‍ സാമുവേല്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണന്‍ സാഗര്‍, പ്രസാദ് മുഹമ്മ, ഷിന്‍സ്, സന്തോഷ്, കോട്ടയം പദ്മന്‍, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബന്‍, ഷൈനി സാറാ, ആര്യാ മണികണ്ഠന്‍, അമ്പിളി നിലമ്പൂര്‍ തുടങ്ങി നീണ്ടൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 

ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. അഞ്ചു പാട്ടുകളാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലുള്ളത്. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, അജീഷ് ദാസന്‍, ശരത് ജി മോഹന്‍ തുടങ്ങിയവര്‍ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോന്‍, കെ എസ് ഹരിശങ്കര്‍, കണ്ണൂര്‍ ഷരീഫ്, സിയ ഉള്‍ ഹഖ്, രഞ്ജിന്‍ രാജ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ക്യാമറ മാന്‍ : പ്രശാന്ത് കൃഷ്ണ, എഡിറ്റര്‍ : റെക്‌സണ്‍ ജോസഫ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA