അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്താൽ മരണപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രം 'ആദിവാസി'യുടെ ടീസർ പുറത്തിറങ്ങി. 'അങ്കമാലി ഡയറീസ്' അടക്കം നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ ശരത് അപ്പാനിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വിജീഷ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വിജീഷ് തന്നെയാണ്.
ഏറെ വേദനിപ്പിക്കുന്ന ദൃശ്യം ഉൾക്കൊള്ളിച്ചുള്ളതാണ് 30 സെക്കൻഡിൽ താഴെയുള്ള ടീസർ. മധുവിന്‍റെ ദയനീയ മുഖമാണ് ടീസറിലുള്ളത്. അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയിലാണ് അപ്പാനി ശരത്തിനെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തം. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് ആണ് നിർമാണം.
പി മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് ബി. ലെനിന്‍, സംഭാഷണം എം. തങ്കരാജ്, ഗാനരചന ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ടിബ്യൂട്ടര്‍- രാജേഷ് ബി, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ബാദുഷ, ലൈന്‍ പ്രൊഡുസര്‍- വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍ ബുസി ബേബി ജോണ്‍,പി ആർ ഒ- എ എസ് ദിനേശ്.