‘പതിവു പോലെ അസംബന്ധം’; രശ്മികയുമായുള്ള വിവാഹവാർത്തയിൽ ദേവരകൊണ്ട
Mail This Article
×
നടി രശ്മിക മന്ദാനയെ വിവാഹം ചെയ്യുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. ‘പതിവു പോലെ അസംബന്ധം’ എന്നായിരുന്നു വിജയ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.
വിജയ്യുടെയും രശ്മികയുടെയും വിവാഹം തീരുമാനിച്ചെന്നും അടുത്ത മാസം വിവാഹനിശ്ചയം ഉണ്ടാകുമെന്നുമായിരുന്നു മാധ്യമങ്ങളിൽ വാർത്തകൾ വന്നത്. മുംബൈയിൽ ഇരുവരും ഡേറ്റിങ്ങിലാണെന്നും ഈ വർഷം തന്നെ വിവാഹിതരാകുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഡിയർ കോമ്രേഡ്, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളിൽ ഒരുമിച്ചെത്തിയതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നു ഗോസിപ്പുകൾ വന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.