ADVERTISEMENT

‘നാരദൻ’ സിനിമയുടെ ലൊക്കേഷനിൽ അമ്മയ്ക്ക് നിർദേശം നൽകുന്ന സംവിധായകൻ ആഷിഖ് അബുവിന്റെ ചിത്രമാണ് വൈറൽ. ആഷിഖിന്റെ അമ്മ ജമീല അബു ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. ജഡ്ജിയുടെ വേഷത്തിലാണ് ജമീല അഭിനയിച്ചത്. 

 

ആദ്യ ചിത്രമായിട്ടുകൂടി പരിചയസമ്പന്നയായ അഭിനേത്രിയെപ്പോലെയായിരുന്നു ചിത്രത്തിലുട നീളം ജമീലയുടെ പ്രകടനം.

 

‘മായനാദി’ക്കു ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിച്ച ചിത്രമാണ് 'നാരദൻ'. ചിത്രത്തില്‍ മാധ്യമ പ്രവർത്തകന്റെ വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

 

ആഷിഖ് അബുവും റീമ കല്ലിങ്കലും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വസ്ത്രാലങ്കാരം മഷര്‍ ഹംസയും കലാസംവിധാനം ഗോകുല്‍ ദാസുമാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com