ADVERTISEMENT

അച്ഛന്റെ വാത്സല്യം തുളുമ്പുന്ന മനോഹര ചിത്രം പങ്കുവച്ച് പ്രണവ് മോഹൻലാൽ. സ്നേഹം തുളുമ്പുന്ന ആ ചിത്രത്തെ നെഞ്ചോട് ചേർത്ത് മോഹൻലാലും. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രം പ്രണവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 

 

മകനെ നെഞ്ചോട് ചേർത്തിരുത്തി കവിളിൽ ഉമ്മ നൽകുന്ന ചിത്രത്തിനു അച്ഛൻ തന്നെ കമന്റുമായി എത്തിയതോടെ അതിന് കൂടുതൽ ഭംഗിയേറി. മുത്തവും ഹൃദയവും ഒന്നിച്ചു നൽകിയായിരുന്നു മോഹൻലാലിന്റെ കമന്റ്.

 

സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത താരമാണ് പ്രണവ് മോഹൻലാൽ.  യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളാകട്ടെ യാത്രാവേളകളിൽ പകർത്തുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങളായിരിക്കും. പതിവിനു വിപരീതമായായിരുന്നു അച്ഛന്റെ ചിത്രം പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com