ADVERTISEMENT

വിടപറഞ്ഞുപോയ നടി ശരണ്യ ശശിയുടെ ജന്മദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി സീമ ജി. നായർ. ശരണ്യ പോയിയെന്ന്് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ആ നഷ്ടം നികത്താനാകാത്തതാണെന്നും സീമ പറയുന്നു.

 

‘ഇന്ന് ശരണ്യയുടെ പിറന്നാൾ.. അവൾ ദൈവസന്നിധിയിൽ എത്തിക്കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനം.. ഇപ്പോളും അവൾ പോയിയെന്നു ഉൾകൊള്ളാൻ കഴിയുന്നില്ല.. വേദനകൾ കടിച്ചമർത്തി ഇന്നും മോളെ സ്നേഹിച്ചവർ ജീവിക്കുന്നു.. ഈശ്വരൻ ഏറ്റവും സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളുടെ മോളും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ.. അവളുടെ നഷ്ടം നികത്താനാവാത്തതാണ് എന്നറിഞ്ഞുകൊണ്ടു തന്നെ.. അവളുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു...’.– ശരണ്യയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സീമ സോഷ്യൽ മീഡ‍ിയയിൽ കുറിച്ചതിങ്ങനെ.

 

പ്രേക്ഷകർക്ക് തീരാനോവാണ് നടി ശരണ്യ ശശിയുടെ മരണം. കാൻസർ ബാധിതയായിരുന്ന ശരണ്യ പല ഘട്ടങ്ങളിലും തന്റെ രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും ഒടുവിൽ വിധിക്ക് കീഴടങ്ങുകയായിരുന്നു. ജീവിതത്തിന്റെ ദുർഘടകാലത്ത് നടി സീമ ജി നായരാണ് ശരണ്യയ്ക്ക് താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്നത്.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com