ADVERTISEMENT

ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 വീടുകൾക്ക് പുതിയ കെട്ടിടം നിർമിച്ചുകൊടുത്ത് കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മക്കളായഅഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ ‘അഹാദിഷിക ഫൗണ്ടേഷൻ’ വഴിയായിരുന്നു കെട്ടിടനിർമാണം. ‘അമ്മുകെയർ’ എന്ന സന്നദ്ധ സംഘടനയ്ക്കൊപ്പം ചേർന്നാണ് ഇവരുടെ പ്രവർത്തനം. 

 

hansika-32

കഴിഞ്ഞ 20 വർഷമായി വിതുരയിലുള്ള വലിയകാല ട്രൈബൽ സെറ്റിൽമെന്റിലെ 32 കുടുംബങ്ങൾ ശൗചാലയത്തിനായി അപേക്ഷനൽകി കാത്തിരിക്കാൻ തുടങ്ങിയിട്ടെന്ന് കൃഷ്ണകുമാർ പറയുന്നു. പത്രവാർത്തകളിൽ നിന്നും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ കൃഷ്ണകുമാറും കുടുംബവും ആ  സ്ഥലം നേരിട്ട് സന്ദർശിച്ചിരുന്നു.

hansika-diya-3

 

അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സ്ത്രീകൾ മാത്രമുള്ള വീടുകളും, ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന പ്രായം ചെന്നവരുടെയും ഉൾപ്പടെ 9 വീട്ടുകൾ തിരഞ്ഞെടുത്ത് നിർമാണം ഉടൻ ആരംഭിക്കുകയുമായിരുന്നു. രണ്ട് മാസം കൊണ്ടാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

 

ishani-diya

പൂർത്തിയാക്കിയ കെട്ടിടങ്ങൾ മാർച്ച് 15ന് കൃഷ്ണകുമാറും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയും ചേർന്ന് കൈമാറുകയും ചെയ്തു.

krishnakumar-2

 

hansika-2

കൃഷ്ണകുമാറിന്റെ വാക്കുകൾ:

ishani-hasnika

 

krishnakumar-332

നമസ്കാരം സഹോദരങ്ങളെ. കഴിഞ്ഞ ദിവസം ദൈവം എനിക്കും കുടുംബത്തിനും ഒരുപാട് സന്തോഷം തന്നു. നന്ദി, രണ്ടു മാസം മുൻപ് സേവാഭാരതിയുടെ വനപാലകനായ എന്റെ സുഹൃത്ത്‌ വിനു, വിതുര വലിയകാല ട്രൈബൽ സെറ്റിൽമെന്റിലെ 32 കുടുംബങ്ങളുടെ ശൗചാലയവുമായി ബന്ധപ്പെട്ട ഒരു വിഷയം പറയുകയും, തുടർന്നു അവിടം സന്ദർശിച്ച് അവിടുത്തെ സഹോദരങ്ങളിൽ നിന്നും നേരിട്ടു വിവരങ്ങൾ ശേഖരിച്ചു.

 

ഒടുവിൽ സ്ത്രീകൾ മാത്രം താമസിക്കുന്നതും, ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പ്രായം ചെന്നവരുമായ 9 വീട്ടുകാരെ തിരഞ്ഞെടുത്തു, ഭാര്യ  സിന്ധുവും രണ്ടാമത്തെ മകൾ ദിയയും ചേർന്ന് ആരംഭിച്ച ആഹാദിഷിക ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശൗചാലയങ്ങൾ നിർമ്മിച്ചു ഈ മാസം 15നു കൈമാറാൻ സാധിച്ചു.

krishnakumar-daughters-2

 

വലിയകാലയിലെ സഹോദരങ്ങൾക്കുണ്ടായ സന്തോഷം ഞങ്ങളിൽ ഉണ്ടാക്കിയ വികാരം പറഞ്ഞറിയിക്കാൻ കഴിയില്ല.. ഈ അവസരത്തിൽ അമ്മുകെയറിന്റെയും ലോകമൊട്ടുക്കു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മോഹൻജി ഫോണ്ടഷന്റെയും, സ്ഥാപകനും എന്റെ സഹോദരതുല്യനായ മോഹൻജിയോട് ഞങ്ങൾക്ക് തന്ന എല്ലാ പിന്തുണക്കും സഹായങ്ങൾക്കും നന്ദി പറയുന്നു. 

 

ഇന്നലെ വിനുവുമായി ഫോണിൽ സംസാരിച്ചപ്പോൾ വലിയകാലയിലെ വീട്ടുകാർ ആകെ സന്തോഷത്തിലാണ് ഒപ്പം ഒരു പ്രശ്നവും.. അവിടുത്തെ കൊച്ചു കുഞ്ഞുങ്ങൾക്ക് ശൗചാലയം ഉപയോഗിക്കാൻ അറിയില്ല. ഇനി പഠിപ്പിച്ചു കൊടുക്കണം. അദ്ഭുതവും വിഷമവും തോന്നി. രാത്രി മക്കളോടൊത്തിരുന്നപ്പോൾ ചില കാര്യങ്ങൾ പറഞ്ഞു.

 

നമ്മൾ രാവിലെ ഉറക്കമെണീറ്റ്  ഒരു സ്വിച്ചിടുമ്പോൾ ലൈറ്റ് കത്തുന്നു, ബ്രഷ് ഉണ്ട്, പേസ്റ്റുണ്ട്, പൈപ്പ് തിരിച്ചാൽ വെള്ളമുണ്ട്, കുളികഴിഞ്ഞു വന്നാൽ അലമാരയിൽ ധാരാളം വസ്ത്രങ്ങളുണ്ട്..... ഓർത്താൽ ചെറിയ കാര്യങ്ങൾ.. എന്നാൽ ഇതൊന്നും ഇല്ലാതെ ഭൂമിയിൽ കോടിക്കണക്കിനു മനുഷ്യരുണ്ട്.. അവരെ കുറിച്ചോർത്താൽ നമുക്ക് ദൈവം തന്നിരിക്കുന്നു സൗഭാഗ്യങ്ങൾ എണ്ണിയാൽ തീരില്ല..

 

ദൈവം നമുക്ക് ചെയ്തു തന്ന ഉപകാരങ്ങൾ സ്മരിച്ചു നന്ദി പറയാനായി ഇന്നുരാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയി.. നന്ദി അറിയിച്ചു അതീവ സന്തുഷ്ടമായി  വീട്ടിലേക്ക് മടങ്ങി. കാറിലിരിക്കുമ്പോൾ ദ് സീക്രട്ട് എന്ന പുസ്തകത്തിലെ ഒരു വരി ഓർമ വന്നു..GRATITUDE IS RICHES, COMPLAINT IS POVERTY..ഉപകാരസ്മരണ ധനമാണ്... പരാതി ദാരിദ്യവും. അതിനാൽ ദൈവം നമുക്കു സമ്മാനിച്ച സൗഭാഗ്യങ്ങൾക്ക്  നന്ദി പറഞ്ഞു സന്തുഷ്ടമായി ജീവിക്കാം.. ഏവർക്കും നന്മകൾ നേരുന്നു

 

ജനുവരി മാസത്തിലാണ് കൃഷ്ണകുമാർ ഈ പദ്ധതിയുടെ കാര്യം സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിക്കുന്നത്. അന്ന് ഈ വിവരം പങ്കുവച്ച് താരം പറഞ്ഞ വാക്കുകൾ ചുവടെ:

 

പത്രവാർത്തയെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ വിതുരയിലെ വലിയകാല സെറ്റിൽമെന്റ് സന്ദർശിച്ചപ്പോൾ 32 വീടുകളിൽ,  9 വീടുകൾക്ക് മാത്രമേ ശൗചാലയമുള്ളു.  ബാക്കിയുള്ള വീടുകളിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന 9 വീട്ടുകാരെ തിരഞ്ഞെടുത്തു, അവരുടെ പ്രശ്നങ്ങൾ  എങ്ങനെയും പരിഹരിക്കണമെന്ന് മനസ്സിൽ തോന്നി. 

 

വീട്ടിൽ വന്ന ശേഷം ആദ്യം സിന്ധുവിനോടും രണ്ടാമത്തെ മകളായ ദിയയോടും കാര്യം പറഞ്ഞപ്പോൾ അവർ ഈ അടുത്ത് ആരംഭിച്ച ‘അഹാദിഷിക ഫൗണ്ടേഷൻ’ എന്ന ചാരിറ്റബിൾ കമ്പനിയുടെ സഹായത്തോടെ അത് നിർമിക്കാമെന്നു പറഞ്ഞു. പിന്നെ ഞാൻ വിളിച്ചത് സുഹൃത്തും മനുഷ്യസ്നേഹിയുമായ മോഹൻജിയെ  ആണ്. അദ്ദേഹത്തോടും കാര്യം പറഞ്ഞപ്പോൾ വളരെ അധികം സന്തോഷത്തോടെ പറഞ്ഞു, ‘അമ്മുകെയർ’ എന്ന അദ്ദേഹത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റും നമ്മുടെ ഈ സംരംഭത്തിൽ പങ്കാളിയാകാമെന്ന്.

 

‘അഹാദിഷിക ഫൗണ്ടേഷനും’ ‘അമ്മുകെയറും’ ചേർന്നുള്ള ആദ്യ പ്രൊജക്റ്റായി വിതുര വലിയകാല സെറ്റിൽമെന്റിലെ 9 ശൗചാലയങ്ങൾക്കുള്ള അഡ്വാൻസ് തുക സേവാഭാരതി വനസംയോജകനും, എന്റെ സുഹൃത്തുമായ വീനു കുമാറിനു ഇന്ന് കൈമാറി. എത്രയും വേഗത്തിൽ 9 വീട്ടുകാർക്കും ശൗചാലയങ്ങൾ പണിതു കൈമാറണമെന്നാണ് ആഗ്രഹം. അമ്മുകെയറിന്റെ കേരള ചുമതലയുള്ള ശ്രീമതി സൂര്യ സുജന് പ്രത്യേക നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com