ADVERTISEMENT

'ഹൃദയ'ത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി പ്രശസ്ത പ്രൊഡക്‌ഷൻ കമ്പനികളായ ധർമ പ്രൊഡക്‌ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും. ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യമാണ് ഇക്കാര്യം അറിയിച്ചത്. ധർമ പ്രൊഡക്‌ഷൻസ് മേധാവി കരൺ ജോഹറിനും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് മേധാവി അപൂർവ മേത്തയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് വിശാഖിന്റെ പോസ്റ്റ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഹൃദയം റീമേക്കിനൊരുങ്ങുന്നത്.

‘ഓർമ വച്ച കാലം മുതൽ ഞാൻ ഇഷ്ടപ്പെടുന്ന കമ്പനിയാണ് ധർമ പ്രൊഡക്‌ഷൻസ്. ഓരോ തവണ ധർമയുടെ ലോഗോ സ്‌ക്രീനിൽ തെളിയുമ്പോഴും എന്റെ മുഖത്ത് പുഞ്ചിരി തെളിയുമായിരുന്നു. അത് എന്നെ പഴയ ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോകും’– വിശാഖ് പോസ്റ്റിൽ പറയുന്നു. ധർമ പ്രൊഡക്‌ഷൻസും മെറിലാൻഡ് സിനിമാസും ചേർന്നുള്ള മനോഹരമായ യാത്രയുടെ തുടക്കം മാത്രമാണ് 'ഹൃദയം' എന്ന് താൻ വിശ്വസിക്കുന്നുവെന്നും വിശാഖ് പോസ്റ്റിൽ പറയുന്നു.

രസകരമായൊരു ഓര്‍മ പങ്കുവച്ചായിരുന്നു വിനീത് ശ്രീനിവാസന്‍ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. ‘‘ഹൃദയം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്ത് വിശാഖ് ഒരു രാത്രി എന്നോട് പറഞ്ഞു. ‘വിനീതേ, നമ്മുടെ പടം റിലീസ് ആയ ശേഷം കരൺ ജോഹർ ഇത് കണ്ടിട്ട് സിനിമയുടെ ഹിന്ദി റീമേക്ക് അവകാശം നമ്മളോട് ചോദിച്ചാലോ?. നിനക്ക് നല്ല ഉറക്കത്തിന്റെ ആവശ്യമുണ്ട്. പോയി കിടന്ന് ഉറങ്ങെടാ എന്നായിരുന്നു അതിന് എന്റെ മറുപടി. എന്നാൽ ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുന്നു. ദൈവത്തിനു നന്ദി.’’: വിനീതിന്റെ വാക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com