‘ആർആർആർ’ ടീമിന് 10 ഗ്രാം സ്വർണനാണയം സമ്മാനമായി നൽകി രാം ചരൺ

ram-cahran
SHARE

ബോക്സ്ഓഫിസിൽ റെക്കോർഡ് കലക്‌ഷൻ നേടി മുന്നേറുകയാണ് ആർആർആർ. ചിത്രം ഇതിനകം 900 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം അണിയറപ്രവർത്തകർക്കു സമ്മാനം നൽകി ആഘോഷിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാംചരൺ. പത്ത് ഗ്രാമിന്റെ പതിനെട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ നാണയങ്ങളാണ് അണിയറപ്രവർത്തകർക്കായി രാംചരൺ നൽകിയത്.

ക്യാമറ സഹായികൾ, പ്രൊഡക്‌ഷൻ മാനേജർ, സ്റ്റിൽ ഫൊട്ടോഗ്രഫർ, പ്രൊഡക്‌ഷൻ മാനേജർമാർ, അക്കൗണ്ടന്റുമാർ എന്നിവരടക്കം ചിത്രത്തിലെ 35 ടെക്‌നീഷ്യന്മാരെയാണ് രാംചരൺ സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു വിരുന്നും സമ്മാനവും നൽകിയത്. ഇവരുടെ പ്രവർത്തനത്തെ വിലമതിക്കുന്നതായി രാംചരൺ പറഞ്ഞു. രാംചരൺ, ആർ.ആർ.ആർ എന്ന് എല്ലാ സ്വർണനാണയത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

സിനിമയ്ക്കു ലഭിച്ച വലിയ വിജയത്തിന്റെ സന്തോഷത്തിൽ 41 ദിവസത്തെ വ്രതമെടുത്ത് ശബരിമലയ്ക്ക് പോകാൻ തയാറെടുക്കുകയാണ് രാം ചരൺ.

ചിത്രത്തിൽ ജൂനിയര്‍ എന്‍ടിആർ കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് എത്തിയത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 223 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രത്തിന്റെ ഗ്രോസ്. 450 കോടി രൂപയ്ക്ക് ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പു തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റ‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമേ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA