ADVERTISEMENT

മുൻഭാര്യ സുസന്നെ ഖാന്റെ പുതിയ ഹോട്ടല്‍ ഉദ്ഘാടത്തിന് കാമുകിക്കൊപ്പം എത്തി ഹൃതിക് റോഷൻ. ഗോവയിൽ തുടങ്ങിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് സുസന്നെയുടെ കാമുകനായ അർസ്‌ലാനും ഹൃതിക്കിന്റെ കാമുകി സബ ആസാദും എത്തിയിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്

 

pooja-bedi

നടന്‍ അര്‍സ്‌ലാന്‍ ഗോണിയും സുസന്നെ ഖാനും ഒന്നിച്ചു വിമാനത്താവളത്തിൽ നിന്നും ഇറങ്ങി വരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സുസന്നെയും അർസ്‌ലാനും വരുന്നതിനു തൊട്ടു പുറകെയാണ് ഹൃതിക്കും കാമുകി സബ ആസാദും എത്തിയത്.

 

ഹൃതിക് റോഷനും ഗായിക സബയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. പൊതുസ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്.

 

അടുത്തിടെ ഹൃതിക്കിന്റെ കുടുംബത്തിനൊപ്പം അവധി ദിനം ആഘോഷിക്കുന്ന സബയുടെ ചിത്രങ്ങളും വൈറലായിരുന്നു. നടൻ അര്‍സ്‌ലാന്‍ ഗോണിയുമായി തന്റെ പ്രണയം സുസന്നെ നേരത്തേ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com