ADVERTISEMENT

അമ്മയ്ക്ക് പിറന്നാൾ ഉമ്മയുമായി കാളിദാസ് ജയറാം.  ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നത് അമ്മയുടെ സ്നേഹമാണ് എന്ന കുറിപ്പോടെയാണ് അമ്മ പാർവതിക്ക് സ്നേഹചുംബനം നൽകുന്ന ചിത്രം കാളിദാസ് ജയറാം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ച്ചത്. മലയാളികളുടെ പ്രിയങ്കരിയായിരുന്ന നടി പാർവതിയുടെ അൻപത്തിരണ്ടാം ജന്മദിനമാണിന്ന്.

 

‘അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ട വസ്തു, ജന്മദിനാശംസകൾ അമ്മ’ എന്ന ആശംസ കുറിപ്പോടു കൂടിയാണ് കാളിദാസ് ജയറാം അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. പാർവതിയുടെ ജന്മദിനത്തിന് ആശംസ അർപ്പിക്കാൻ ജയറാമും മക്കളും മറക്കാറില്ല.  പാർവതിയുടെ വിവിധ സിനിമകളിലെ മനോഹരമായ ചിത്രങ്ങളുമായി "ഹാപ്പി ബർത്തഡേ അച്ചു"  എന്ന ആശംസയാണ് ഇക്കുറി ജയറാം പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com