ADVERTISEMENT

മഹാരാഷ്ട്രയിൽ സാമൂഹിക മാറ്റത്തിനു ചുക്കാൻ പിടിച്ച മഹാത്മ ഫൂലേ, ഭാര്യ സാവിത്രി ഭായി ഫൂലേ എന്നിവരുടെ ജീവിതകഥ സിനിമയാകുന്നു. മലയാളിയും ദേശീയ അവാർഡ് ജേതാവുമായ ആനന്ദ് മഹാദേവനാണു ചിത്രം സംവിധാനം ചെയ്യുന്നത്. മഹാത്മാ ഫൂലേയുടെ 195–ാം  ജൻമ വാർഷിക ദിനമായ ഇന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. 

 

പ്രതീക് ഗാന്ധിയും പത്രലേഖയുമാണു ഫൂലേയെയും സാവിത്രിയേയും ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉച്ചനീചത്വങ്ങൾക്കെതിരെയും ജാതി സമ്പ്രദായത്തിനെതിരേയും പോരാടിയ ഫുലേ സ്ഥാപിച്ചതാണു സത്യശോധക് സമാജ്.ആഘോഷിക്കപ്പെടാത്ത ഒട്ടേറെ വീരനായകൻമാർ രാജ്യത്തുണ്ട്. അറിയപ്പെടാത്ത അവരുടെ ജീവിത കഥ പുതിയ തലമുറയിലെത്തിക്കുക എന്നതാണു സിനിമയുടെ ലക്ഷ്യമെന്നു സംവിധായകൻ ആനന്ദ് മഹാദേവൻ പറഞ്ഞു. 

 

രാജ്യത്തു സാമൂഹിക പരിഷ്കരണത്തിന്റെ വിളക്കുകളായാണു ഫുലേയും സാവിത്രിയേയും കാണുന്നത്. അവരുടെ ജീവിതകഥ സിനിമയാക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു. കോണ്ടന്റ് എൻജീനിയേഴ്സ് ആൻഡ് ഡാൻസിങ് ശിവ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം 2023ൽ തിയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com