ADVERTISEMENT

നാനി നായകനായെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അണ്ടേ സുന്ദരാനികി’ ടീസർ റിലീസ് ചെയ്തു. നസ്രിയയാണ് ചിത്രത്തിൽ നായിക. 

 

മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്നു. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ.

 

വിവേക് അത്രേയ ആണ് സംവിധാനം. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമാണം. ജൂൺ 10ന് ചിത്രം റിലീസ് ചെയ്യും. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. മലയാളത്തില്‍ ഇറങ്ങിയ ‘ട്രാന്‍സ് ആണ്’ നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com