കാഴ്ചക്കാരിൽ ദുരൂഹത ഉണർത്തി മലയാള ചിത്രം ‘ഉടൽ’ ടീസർ. നടൻ ഇന്ദ്രൻസിന്റെ ഭാവപ്രകടനമാണ് ഈ ടീസറിന്റെ പ്രധാന ആകർഷണം. ഫാമിലി ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന സിനിമയിൽ ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.
രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം. ഇന്ദ്രൻസിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും ആണ് ഈ ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിർമാണം.