ADVERTISEMENT

ശ്രീനാഥ് ഭാസിയെ പ്രധാനകഥാപാത്രമാക്കി അഭിലാഷ് എസ്. കുമാർ സംവിധാനം ചെയ്യുന്ന ‘ചട്ടമ്പി’ സിനിമയുടെ ഫസ്റ്റ്ലുക്ക് എത്തി. ക്ഷുഭിതനായി കലിപ്പ് ലുക്കിൽ എത്തുന്ന ശ്രീനാഥിനെ പോസ്റ്ററിൽ കാണാം.

 

22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ്. കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. 

 

ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗി നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഡോൺ പാലത്തറയുടെതാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് അലക്സ് ജോസഫ് ആണ്.

 

സിറാജ്, സന്ദീപ്, ഷനിൽ, ജെഷ്ന ആഷിം എന്നിവരാണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്ര സംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ, കലാ സംവിധാനം സെബിൻ തോമസ് , പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ., ചമയം  റോണക്സ് സേവ്യർ ,വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുഗൻ ലീ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ. പിആർഓ ആതിര ദിൽജിത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com