‘ഹെർ’ പൂജയിൽ തിളങ്ങി പാർവതി തിരുവോത്ത്; വിഡിയോ

her-pooja-video
SHARE

മലയാളത്തിലെയും തമിഴിലെയും മുൻനിര നായികമാർ ഒന്നിക്കുന്ന ‘ഹെർ’ എന്ന ചിത്രത്തിന് തുടക്കമായി. തിരുവനന്തപുരത്ത് വച്ച് നടന്ന ചിത്രത്തിന്റെ പൂജയിൽ പാർവതി തിരുവോത്ത്, ലിജിൻ ജോസ്, മാലാ പാർവതി, അനീഷ് എം. തോമസ്, മേനക സുരേഷ്, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. 

ഉർവശി, ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോ മോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ പേര് 'ഹെര്‍' എന്നാണ്. ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന ചിത്രത്തിന്‍റെ സംവിധാനം ലിജിൻ ജോസാണ്. നിർമാണം അനീഷ് എം. തോമസ്, അർച്ചന വാസുദേവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ​

ശാന്തയായി ഉര്‍വ്വശിയും രുചിയായി പാര്‍വതിയും രേഷ്മയായി രമ്യാ നമ്പീശനും എത്തുമ്പോൾ അനാമിക എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ രാജേഷ് എത്തുന്നത്. അഭിനയ എന്ന കഥാപാത്രമായാണ് ലിജോ മോള്‍ എത്തുക. ചിത്രത്തിലെ പ്രധാന പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രതാപ് പോത്തനും ഗുരു സോമസുന്ദരവും രാജേഷ് മാധവനുമാണ്.  

ഉർവശി തിയറ്റേഴ്‌സിന്‍റെ ബാനറിൽ സഹനിർമാതാവായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും, നീ കോ ഞാ ചാ, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അനീഷ് എം. തോമസിന്‍റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് 'ഹെർ'. ഫ്രൈഡേ, ലോ പോയിന്റ്, ചേര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.ലിജിന്‍റെ മൂന്നാമത്തെ ചിത്രമായ 'ചേര'യുടെ ചിത്രീകരണം പൂർത്തിയായി വരുന്നു. ചിത്രത്തിന്‍റെ രചയിതാവും അർച്ചന വാസുദേവ് ​​ഇന്ത്യ ഫിലിം പ്രോജക്റ്റിനായി 'ആത്മനിർഭർ' എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്.

ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം. സമീറ സനീഷ് വസ്ത്രാലങ്കാരം, ഹംസ കലാ സംവിധാനം, ഷിബു ജി. സുശീലനാണ് പ്രൊഡക്‌ഷൻ കൺട്രോളർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA