‘പുരുഷന്‍മാരെ തല്ലുന്നവളെന്ന് അപവാദം’: കല്യാണം നടക്കുന്നില്ലെന്ന് കങ്കണ

Kangana Ranaut
കങ്കണ റനൗട്ട്
SHARE

പുരുഷന്മാരെ തല്ലുന്നയാളാണ് താനെന്ന് അപവാദം പ്രചരിക്കുന്നതിനാല്‍ വിവാഹം നീണ്ടുപോകുന്നുവെന്ന് നടി കങ്കണ റണൗട്ട്. പുതിയ ചിത്രം ധാക്കഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ തമാശ രൂപേണ ഇക്കാര്യം പറഞ്ഞത്. താന്‍ ആണുങ്ങളെ തല്ലുന്നവളാണെന്ന് പരക്കെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുയോജ്യനായ ആളെ കിട്ടുന്നില്ലെന്നും കങ്കണ പറയുന്നു.

അടുത്തിടെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍, വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നെന്ന് കങ്കണ പറഞ്ഞിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ ഭാര്യയും അമ്മയുമാവാനാഗ്രഹിക്കുന്നെന്നായിരുന്നു നടി പറഞ്ഞത്. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും നടി പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവിതത്തില്‍ എവിടെ എത്തുമെന്ന് കരുതുന്നെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി.

‘‘തീര്‍ച്ചയായും എനിക്ക് വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങളുണ്ടാവണമെന്നുമുണ്ട്. അഞ്ച് വര്‍ഷത്തിനപ്പുറം ഞാന്‍ എന്നെ ഒരു അമ്മയായും ഭാര്യയായും കാണുന്നു. ഒപ്പം പുതിയ ഇന്ത്യയെന്ന വിഷനു വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളായും മാറും. ’’–കങ്കണ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA