ADVERTISEMENT

‘ക്ലാസ്മേറ്റ്സ് സിനിമയിൽ നായകന് കടല വിളമ്പിയ മനുഷ്യനാണ് ഇപ്പോൾ അതേ നായകനെ നിന്ന് വിറപ്പിക്കുന്നത്’...സുരാജ് വെഞ്ഞാറമ്മൂടിനോട് അഭിമുഖത്തിനിടെ ചോദിച്ച ചോദ്യമാണിത്. പൃഥ്വിരാജ് നായകനായി എത്തിയ ക്ലാസ്മേറ്റ്സിൽ കന്റീൻ ജീവനക്കാരനായ ഔസേപ്പ് എന്ന കഥാപാത്രത്തെയായിരുന്നു സുരാജ് അവതരിപ്പിച്ചത്. വർഷങ്ങൾ പിന്നിടുമ്പോൾ അതേ നായകനൊപ്പം നിൽക്കുന്ന കഥാപാത്രമായി മലയാളസിനിമയിൽ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു സുരാജ്.‍

 

മുകളിലെ ചോദ്യത്തിന് ഒരു ചിരിയോെടയായിരുന്നു സുരാജിന്റെ മറുപടി. ‘നിങ്ങളിത് പറയുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. തിരിഞ്ഞ് നോക്കുമ്പോൾ പിന്നിട്ട വഴികളൊക്കെ അദ്ഭുതമാണ്. സിനിമ സ്വപ്നം കാണാൻ പോലും അവകാശമില്ലെന്ന് കരുതിയ വെഞ്ഞാറമ്മൂട് എന്ന ഗ്രാമത്തിലെ തികച്ചും സാധാരണക്കാരനായിരുന്നു ഞാൻ. ഇത്രയും സിനിമകളിൽ അഭിനയിക്കുവാനും കുറച്ചു പേരുടെയെങ്കിലും ഇഷ്ടം നേടാനും കഴിഞ്ഞതൊക്കെ മഹാഭാഗ്യമാണ്. ഒരുപാട് പ്രയത്നവും കഠിനാധ്വാനവുമൊക്കെ ഉണ്ടെങ്കിലും ദൈവാനുഗ്രഹമാണ്.

 

പൃഥ്വിരാജുമൊത്തുള്ള കെമിസ്ട്രിയെക്കുറിച്ച് താരത്തിന്റെ മറുപടി ഇങ്ങനെ: ഞങ്ങള്‍ തമ്മിലൊരു വലിയ കെമിസ്ട്രി ഉണ്ടെന്നത് സത്യമാണ് പക്ഷേ അത് എന്താണ് എങ്ങനെയാണ് എന്നൊന്നും ഞാൻ പറയില്ല. അത് പറഞ്ഞാൽ വേറെ ഒരാൾക്ക് അങ്ങോട്ടേക്ക് വരാൻ കഴിയില്ലേ. അത് രഹസ്യമായി തന്നെയിരിക്കട്ടെ.

 

പത്താംവളവ് ആണ് സുരാജിന്റെ ഏറ്റവും പുതിയ ചിത്രം. ജോസഫിനു ശേഷം എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ ഇന്ദ്രജിത്തും ഒരു പ്രധാനകഥാപാത്രമാകുന്ന‌ു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com