മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പുഴുവിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പി.ടി. റത്തീന സംവിധാനം ചെയ്ത ചിത്രം സോണി ലിവ്വിലൂടെ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പെർഫോമൻസിൽ ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചിരിക്കുന്നതെന്ന് പ്രേക്ഷകരും പറയുന്നു.
റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അയാളുടെ മകനിലൂടെയും, ജീവിതത്തിലെ കാഴ്ചപ്പാടുകളിലൂടെയും സഞ്ചരിക്കുന്ന ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ് പുഴു.
മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് പാർവതി അഭിനയിക്കുന്നത്. കോട്ടയം രമേശ്, ഇന്ദ്രൻസ്, കുഞ്ചൻ, നെടുമണി വേണു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.