സൽമാൻ ഖാന്റെ സഹോദരനും നടനും നിർമാതാവും സംവിധായകനുമായ സൊഹൈൽ ഖാൻ വിവാഹമോചിതനാകുന്നു. 24 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് സൊഹൈലും സീമ ഖാനും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹമോചനഹർജി ഫയൽ ചെയ്യാനായി ഇരുവരും മുംബൈ കുടുംബകോടതിയിൽ എത്തിയിരുന്നു.
1998ലാണ് സൊഹൈലും സീമയും വിവാഹിതരാകുന്നത്. 2017 മുതൽ ഇവർ പരസ്പരം പിരിഞ്ഞ് താമസിക്കുകയായിരുന്നു. നിർവാൻ, യോഹൻ എന്നിവരാണ് മക്കൾ.
1997ൽ ഔസാർ എന്ന ചിത്രം സംവിധാനം ചെയ്ത സിനിമാരംഗത്തെത്തി. സൽമാൻ ഖാനും ഇളയസഹോദരനായ അർബാസ് ഖാനും ഒന്നിച്ച പ്യാർ കിയാ തോ ഡർനാ ക്യാ എന്ന ചിത്രവും സൊഹൈൽ ആണ് സംവിധാനം ചെയ്തത്.
2002ൽ മേനെ ദിൽ തുച്കോ ദിയാ എന്ന ചിത്രത്തിലൂടെ സൊഹൈൽ അഭിനയരംഗത്തെത്തി. പിന്നീട് സൽമാൻ ഖാൻ സിനിമകളിൽ അതിഥി താരമായി സൊഹൈൽ ഒതുങ്ങി. പത്തോളം ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. സൽമാൻ ഖാൻ നായകനായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത രാധെ ആണ് അവസാനം നിർമിച്ച ചിത്രം.