പണത്തിലായിരുന്നു അവന്റെ കണ്ണ്, എന്നിട്ടും ഷഹന ഭർത്താവിനെ വിശ്വസിച്ചു: വെളിപ്പെടുത്തി സംവിധായകൻ

jolly-shahana
ജോളി ബാസ്റ്റ്യന്‍, ലോക്ഡൗൺ സിനിമയുടെ സെറ്റിൽ ഷഹന
SHARE

സിനിമയുടെ സെറ്റിൽ വച്ച് തന്നെ ഷഹനയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ജോളി ബാസ്റ്റ്യൻ. എന്തോ ഒരു ഭയം ഷഹനയെ അലട്ടിയിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും ഷഹനയെ നായികയാക്കി മറ്റൊരു ചിത്രം ചെയ്യാനിരിക്കുമ്പോഴാണ് ദാരുണമായ സംഭവം ഉണ്ടാകുന്നതെന്നും ജോളി മനോരമ ഓൺലൈനിനോട് പറഞ്ഞു. ഷഹന നായികയായ ലോക്ഡൗൺ എന്ന തമിഴ് സിനിമയുടെ സംവിധായകനാണ് ജോളി ബാസ്റ്റ്യൻ.

lockdown-movie-shahana

‘‘തമിഴ് സിനിമയുടെ സെറ്റിൽ വച്ചാണ് ഷഹനയെ പരിചയപ്പെടുന്നത്.  ഞാൻ സംവിധാനം ചെയ്യുന്ന 'ലോക്ക് ഡൗണിൽ' ഹീറോയിനായാണ് അവരെ കാസ്റ്റ് ചെയ്തത്. വളരെ സത്യസന്ധയായ ബോൺ ആക്ട്രസ് ആയിരുന്നു ഷഹന. ഏതു ഭാഷയിലും അവർ തിളങ്ങും എന്നെനിക്ക് അന്നേ മനസ്സിലായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ട് എല്ലാവരോടും പെട്ടെന്ന് പരിചയമാകുന്ന പെൺകുട്ടി.

shahana-actress

അവർ ഭാര്യയും ഭർത്താവും ഒരുമിച്ചാണ് സെറ്റിൽ വന്നിരുന്നത്. അവർ തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് തുടക്കം മുതലേ മനസ്സിലായിട്ടുണ്ട്. പക്ഷേ എന്താണ് പ്രശ്നം എന്നൊന്നും അവൾ പറഞ്ഞിരുന്നില്ല. പ്രശ്നങ്ങൾ എല്ലാം മാറും, അവൻ നന്നാകും എന്നൊക്കെ അവൾ വിശ്വസിച്ചു. 

ഷഹന ജോലി ചെയ്തുണ്ടാക്കുന്ന പണത്തിലാണ് അവന്റെ കണ്ണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സെറ്റിൽ വച്ചും വെറുതെ ഓരോരോ പ്രശ്നമുണ്ടാക്കിയിരുന്നു. പലപ്പോഴും പിടിച്ചു മാറ്റേണ്ടി വന്നിട്ടുണ്ട്. അവളുടെ മുഖത്ത് ഒക്കെ മർദ്ദിച്ച പാടുകൾ കണ്ടിട്ടുണ്ട്. നിയമപരമായി എന്തെങ്കിലും ചെയ്യണോ എന്നു ചോദിച്ചെങ്കിലും അവൾക്ക് അവനിൽ വിശ്വാസം ആയിരുന്നു. 

എത്ര വിഷമം ഉണ്ടെങ്കിലും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കും. എന്നാൽ ‌‌‌‌ഭർത്താവ് വരുമ്പോൾ ഒരുപാട് മാറും. എന്തോ ഒരു ഭയം അവളെ അലട്ടുന്നത് പോലെയാണ് തോന്നിയത്. സംവിധായകൻ എന്ന നിലയിൽ വർക്ക് സംബന്ധമായ കാര്യങ്ങളാണ് ഞാൻ അവരോട് സംസാരിച്ചു കൊണ്ടിരുന്നത്. അതിനപ്പുറത്തേക്ക് ഒന്നും സംസാരിക്കാനോ അവരുടെ കുടുംബകാര്യങ്ങളിൽ ഇടപെടാനോ ശ്രമിച്ചിരുന്നില്ല. ഒരു ചെറിയ ഇടവേളയിലാണ് അവരെ പരിചയപ്പെട്ടതും സംസാരിച്ചതുമെല്ലാം.

shahana-lockdown-movie

അവർക്കൊപ്പം മറ്റൊരു സിനിമകൂടി ചെയ്യാൻ തയാറായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വിയോഗം. ഈ ചിത്രത്തിൽ എന്റെ മകൻ തന്നെയാണ് നായകൻ. അതു കൊണ്ടു കൂടി ഷഹനയെ ഒരു മകളെ പോലെയാണ് ഞാൻ കണ്ടത്. അവൾക്ക് എത്രയും വേഗം നീതി ലഭിക്കണമെന്ന ആഗ്രഹമുണ്ട്.’’–ജോളി ബാസ്റ്റ്യൻ പറഞ്ഞു.

lockdown-movie-team

സംവിധായകൻ എന്നതിലുപരി തെന്നിന്ത്യയിലെ പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റർ കൂടിയാണ് ജോളി ബാസ്റ്റ്യൻ. അങ്കമാലി ഡയറീസ്, കമ്മട്ടിപ്പാടം, ബാംഗ്ലൂർ ഡെയ്സ് തുടങ്ങിയ മലയാള സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA