ADVERTISEMENT

കമൽഹാസൻ–ലോകേഷ് കനകരാജ് ചിത്രം ‘വിക്ര’ത്തിന് ആശംസകളുമായി നടി ലിസി ലക്ഷ്മി. വിക്രം എന്ന പേരിൽ 1986ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രത്തിൽ ഒരു നായിക ലിസിയായിരുന്നു. ഇതേപേരിൽ പുതിയ സിനിമ വരുമ്പോൾ തന്നെ ഉൾപ്പെടുത്താത്തതിൽ വിഷമമുണ്ടെന്നും എന്നാൽ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും നടി പറയുന്നു.

ലിസിയുടെ വാക്കുകൾ:

ഇന്നും അന്നും ! വർഷങ്ങൾക്കു ശേഷം വിക്രം എന്ന പേരിൽ മറ്റൊരു ചിത്രം ഒരുക്കുകയാണ് കമൽഹാസൻ സർ. എന്നാല്‍ രണ്ടു സിനിമകളുടെയും പ്രമേയം തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ആദ്യം ഇറങ്ങിയ വിക്രം സിനിമയിലെ ഒരു ഹീറോയിൻ ഞാനായിരുന്നു. പുതിയ വിക്രത്തിൽ എനിക്കൊരു വേഷം ലഭിക്കാത്തതില്‍ സങ്കടമുണ്ട്. എന്നിരുന്നാലും ഈ സിനിമയുടെ വോയിസ് റെക്കോർഡിങ് ചെയ്തത് ലിസി ലക്ഷ്മി സ്റ്റുഡിയോസിൽ ആണെന്നത് എന്നെ സംബന്ധിച്ചടത്തോളം അഭിമാനകരമായ കാര്യമാണ്. കമൽ സാറും വിക്രം ടീം അംഗങ്ങളും എന്റെ സ്റ്റുഡിയോയിൽ വന്നതുതന്നെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു.

ഇനി വിക്രം ആദ്യ സിനിമയെക്കുറിച്ച് പറയാം. അത് വലിയൊരു അനുഭവം തന്നെയായിരുന്നു. എന്റെ പതിനേഴാം പിറന്നാൾ ആഘോഷം ഈ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു. അന്ന് ആ സെറ്റിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

ഇന്ത്യയിലെ തന്നെ ആദ്യ ബോണ്ട് മൂവിയെന്ന് പറയാം. അഭിനയിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിലൊരാൾ. എനിക്കൊപ്പമുള്ളത് ഗ്രീക്ക് ദേവതയെപ്പോലെ സുന്ദരിയായ ഡിംപിൾ കപാഡിയ. ഞാൻ വർക്ക് ചെയ്തതിൽ വച്ച് ഏറ്റവും വലിയ ടീം. പതിനേഴുകാരിയായ എനിക്കത് വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളായിരുന്നു.

പുതിയ വിക്രത്തിന് എന്റെ എല്ലാ ആശംസകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com