അമ്മയുടെ തോളൊപ്പമെത്തിയ ആരാധ്യ ബച്ചൻ; വിഡിയോ കാണാം

aishwarya-aaradhya
SHARE

കാൻ ചലച്ചിത്രമേളയില്‍ പങ്കെടുക്കാൻ കുടുംബസമേതം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. മകൾ ആരാധ്യയും ഇത്തവണ ഇവർക്കൊപ്പമുണ്ട്. ഇവർ മുംബൈ വിമാനത്താവളത്തിൽ എത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുകയാണ്.

ആരാധ്യ തന്നെയാണ് വിഡിയോയുടെ ശ്രദ്ധാകേന്ദ്രം. അമ്മയുടെ തോളൊപ്പമെത്തിയെന്നും സുന്ദരിയാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ തിരക്കുകൂട്ടുന്ന ആരാധകർക്കായി മാറിക്കൊടുക്കുന്ന ആരാധ്യയെയും വിഡിയോയിൽ കാണാം.

മേയ് 17 മുതൽ 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ദീപിക പദുക്കോൺ, ഹിന ഖാൻ, പൂജാ ഹെഗ്‌ഡെ, അദിതി റാവു ഹൈദരി, നയൻതാര എന്നിവരടക്കം നിരവധി ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും.

വർഷങ്ങളായി കാൻ ചലച്ചിത്ര മേളയിലെ നിറസാന്നിധ്യമാണ് ഐശ്വര്യ. റെഡ് കാർപെറ്റിലെ ഐശ്വര്യയുടെ ചില അവിസ്മരണീയ ലുക്കുകൾ ഫാഷൻ ലോകത്തും ശ്രദ്ധനേടിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA