കെജിഎഫ് 2 ആമസോൺ പ്രൈമിൽ വാടകയ്ക്കു കാണാം

kgf-2-prime
SHARE

ബ്ലോക് ബസ്റ്റർ ചിത്രമായ കെജിഎഫ് ചാപ്റ്റർ 2 ആമസോൺ പ്രൈമിൽ. ഈ വർഷത്തെ പാൻ-ഇന്ത്യൻ സൂപ്പര്‍ഹിറ്റ് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വിഡിയോയിൽ മേയ് 16 മുതല്‍ വാടക നൽകി കാണാം. ഓൺലൈൻ ഡിജിറ്റൽ റിലീസിനായി കാത്തിരിക്കുന്ന സിനിമാ പ്രേമികൾക്ക് നേരത്തേ തന്നെ കെജിഎഫ് 2 കാണാനുള്ള സൗകര്യമാണ് പ്രൈം ഒരുക്കുന്നത്.

പ്രൈം വരിക്കാർക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവർക്കും 199 രൂപയ്ക്ക് കെജിഎഫ് ചാപ്റ്റർ 2 വാടകയ്‌ക്ക് ലഭ്യമാകും. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ 5 ഭാഷകളിലാണ് സിനിമയുടെ എച്ച്ഡി പതിപ്പുകൾ ലഭിക്കുക. കെജിഎഫ് 2 കൂടാതെ ലോകമെമ്പാടുമുള്ള ജനപ്രിയ സിനിമകളുടെ വൻ ശേഖരത്തിലേക്കാണ് പ്രൈം ജാലകം തുറന്നിടുന്നത്. ഏറ്റവും പുതിയ ഇന്ത്യൻ, രാജ്യാന്തര സിനിമകൾ വാടകയ്ക്ക് കാണാനുളള അവസരവുമുണ്ടാകും.

2018-ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്റെ തുടർച്ചയാണ് കെജിഎഫ് ചാപ്റ്റർ 2. റോക്കിയായി എത്തുന്ന യഷ് തന്നെയാണ് സിനിമയുടെ ഏറ്റവും പ്രധാന ആകർഷണം. ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, അർച്ചന ജോയിസ്, അനന്ത് നാഗ്, രാമചന്ദ്ര രാജു, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ് ചാപ്റ്റർ 2 നിർമിച്ചിരിക്കുന്നത് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ്. ചിത്രം ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

പ്രൈം വിഡിയോയിൽ സിനിമകൾ വാടകയ്ക്ക് ലഭ്യമാക്കുന്നത് അതിന്റെ വിനോദ മാർക്കറ്റിന്റെ സാധ്യതകൾ കൂട്ടാൻ വേണ്ടിയാണ്. കൂടാതെ രാജ്യത്തുടനീളമുള്ള സിനിമാ പ്രേമികൾക്ക് ഡിജിറ്റൽ സബ്‌സ്‌ക്രിപ്‌ഷന് മുമ്പ് ആകർഷകമായ നിരക്കിൽ ഏറ്റവും പുതിയ ഇന്ത്യൻ, വിദേശ ഹിറ്റ് സിനിമകൾ കാണാനുള്ള അവസരവും ഒരുക്കുകയാണ് ലക്‌ഷ്യം.

ഉപഭോക്താക്കൾക്ക് ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയവും പ്രശംസനീയവുമായ സിനിമകൾ ആവശ്യാനുസരണം വാടകയ്‌ക്കെടുക്കാനും അവർക്ക് ഇഷ്ടമുള്ള സ്‌ക്രീനിൽ കാണാനും കഴിയും. സിനിമകൾ വാടകയ്‌ക്ക് എടുക്കുന്ന ഉപഭോക്താക്കൾക്ക് 30 ദിവസത്തെ സമയമാണ് ലഭിക്കുക. വാടകയ്‌ക്കെടുക്കുന്ന തീയതി മുതൽ ആ സിനിമ കാണാം. പ്ലേബാക്ക് ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാക്കാൻ 48 മണിക്കൂർ ലഭിക്കുകയും ചെയ്യും. ഉപഭോക്താക്കൾ എങ്ങനെ സിനിമകൾ കാണാൻ താൽപര്യപ്പെടുന്നു എന്നതിൽ കൂടുതൽ ചോയ്‌സ് നൽകുന്നതിനൊപ്പം, പരിമിതമായ തിയറ്റർ സ്‌ക്രീനുകളുള്ള ഒരു രാജ്യത്ത് പ്രൈം വിഡിയോയിലെ സിനിമകൾ വാടകയ്ക്ക് നൽകുന്നതിലൂടെ കൂടുതൽ ആളുകൾക്ക് ഒരേ സമയം സിനിമ കാണാൻ കഴിയുകയും ചെയ്യും എന്നതാണ് ഇതിന്റെ പ്രത്യേകത.

പ്രൈം വിഡിയോ സൈറ്റിലെ സ്റ്റോർ ടാബ് വഴിയും പ്രൈം വിഡിയോ ആപ്പ് വഴിയും ഈ സൗകര്യം ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA