ADVERTISEMENT

ഫാഷൻ ഷോയിൽ തിളങ്ങി നടി പ്രയാഗ മാര്‍ട്ടിൻ. കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷൻ ഷോയിലാണ് ഗ്ലാമറസ് ലുക്കില്‍ നടി പ്രത്യക്ഷപ്പെട്ടത്. പ്രയാഗയുടെ റാംപ് വാക്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നോർത്ത് ഇന്ത്യൻ ലുക്കിൽ അതിമനോഹരിയായാണ് താരത്തെ കാണാനാകുക.

ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് പ്രയാഗ. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.

സൂപ്പർതാരം സൂര്യയുടെ നായികയായി തമിഴിലും ശ്രദ്ധനേടി. നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് എന്ന ചിത്രത്തിലാണ് സൂര്യയ്ക്ക് ഒപ്പം താരം തിളങ്ങിയത്.

ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് നടിയുടെ പുതിയ മലയാളം പ്രോജക്ടുകൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com