ADVERTISEMENT

ബോളിവുഡ് നടി ഭാഗ്യശ്രീയുടെ മകനും നടനുമായ അഭിമന്യു ദസ്സാനി നായകനാകുന്ന നികമ്മയുടെ ട്രെയിലർ എത്തി. സബ്ബിർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷൻ ത്രില്ലറാണ്. ശിൽപ ഷെട്ടി, അഭിമന്യു സിങ്, സാമിർ സോണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിന്റെ ട്രെയിലറിൽ ലോഞ്ചിൽ ഭാഗ്യശ്രീ വികാരാധീനയായി സംസാരിക്കുകയുണ്ടായി. ഈ സിനിമയ്ക്കായി മകൻ അവന്റെ ജീവിതം തന്നെ സമർപ്പിച്ചിരുന്നുവെന്നും നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ചിത്രം തിയറ്റർ റിലീസിനെത്തുന്നതെന്നും ഭാഗ്യശ്രീ പറഞ്ഞു.

മീനാക്ഷി സുന്ദരേശ്വർ എന്ന ചിത്രത്തിനു ശേഷം അഭിമന്യു അഭിനയിക്കുന്ന ചിത്രമാണ് നികമ്മ. സോണി പിക്ചേർസ് ആണ് നിർമാണം. ചിത്രം ജൂൺ 17ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

സൽമാൻ ഖാൻ ചിത്രം മേനേ പ്യാർ കിയായിലൂടെ നായികയായി എത്തിയ താരമാണ് ഭാഗ്യശ്രീ. ഹിന്ദിക്കു പുറമെ കന്നഡ, തെലുങ്ക് ഭാഷകളിലും ഭാഗ്യശ്രീ വിജയനായികയായിരുന്നു.

ഹിമാലയ ദസ്സാനിയാണ് ഭാഗ്യശ്രീയുടെ ഭർത്താവ്. അഭിമന്യു ദസ്സാനി, അവന്തിക ദസ്സാനി എന്നിവരാണ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com