‘ആ ഉദ്യോഗം വേണ്ട’: കെഎസ്ആർടിസിയെക്കുറിച്ച് അന്നേ പറഞ്ഞ ഒടുവിൽ

HIGHLIGHTS
  • ‘എന്റെ മകന് ഉദ്യോഗം വേണം; കെഎസ്ആർടിസിയിൽ ആവരുതെന്ന അപേക്ഷയേയുള്ളു’
  • ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഈ ഡയലോഗിനു പിന്നിലെന്താണ്?
  • സംവിധായകൻ രാജസേനൻ പറയുന്നു
ksrtc-movie
SHARE

സിഐഡി ഉണ്ണികൃഷ്ണൻ ബിഎ-ബിഎഡ് എന്ന സിനിമയിൽ ജയറാം അവതരിപ്പിച്ച ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ അച്ഛനായി അഭിനയിക്കുന്നത് ഒടുവിൽ ഉണ്ണികൃഷ്ണനാണ്. മകന് ഒരു ജോലി വേണം എന്ന ആഗ്രഹവുമായി അദ്ദേഹം ക്ഷേത്രത്തിൽ പ്രാർഥിക്കുന്നു. ഡയലോഗ് ഇങ്ങനെ: ‘‘റാങ്കും ഫസ്റ്റ്ക്ലാസുമൊന്നുമില്ലെങ്കിലും അവൻ ഒരു സർട്ടിഫിക്കറ്റ് വാങ്ങി വീട്ടിൽ വച്ചിട്ടുണ്ട്. അപ്പോൾ അവിടുന്നു ചോദിക്കും ആ കടലാസ് ഇപ്പോ ആർക്കാ ഇല്ലാത്തതെന്ന്.. പക്ഷേ, ആറാം ക്ലാസ് തോറ്റ ഒരു പിതാവിന്റെ അത്യാഗ്രഹമാണെന്നു കൂട്ടിക്കോളൂ. എന്റെ മകന് ഒരുദ്യോഗം വേണം... ബിഎ ബിഎഡ് ആയതിനാൽ അധ്യാപകജോലി വേണമെന്നൊന്നുമില്ല... സർക്കാർ ജോലീം വേണമെന്നില്ല..’’. ഇത്രയും പറഞ്ഞശേഷം  ചുറ്റുപാടും ഒന്നു പതുങ്ങി നോക്കിയശേഷം തൊഴുതുകൊണ്ട് ‘ഒടുവിൽ’ ഒടുവിൽ പറയുന്നൊരു ഡയലോഗ് ആണിത്: ‘‘കെഎസ്ആർടീസിയിൽ ആവരുതെന്നേയുള്ളു’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA