ADVERTISEMENT

75ാമത് കാൻ ഫെസ്റ്റിവലില്‍ തിളങ്ങി ഇന്ത്യൻ താരസുന്ദരികൾ. റെഡ്കാർപറ്റില്‍ പതിവുപോലെ ഐശ്വര്യ റായ് ചുവടുവച്ചപ്പോൾ പൂജ ഹെഗ്ഡെ, തമന്ന ഭാട്ടിയ തുടങ്ങിയ െതന്നിന്ത്യൻ താരങ്ങളും അഴകുവിടർത്തി. 

 

കറുപ്പണിഞ്ഞായിരുന്നു ഐശ്വര്യയുടെ രംഗപ്രവേശം. കറുത്ത നിറത്തിലുള്ള ഗൗണില്‍ പൂക്കള്‍ക്ക് സമാനമായ ഡിസൈന്‍ ഒരുക്കിയതായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. 

 

കമൽഹാസൻ, എ.ആർ. റഹ്മാൻ, മാധവൻ, പാ. രഞ്ജിത്ത്, നവാസുദ്ദീൻ സിദ്ദീഖി, അഭിഷേക് ബച്ചൻ, ദീപിക പദുക്കോൺ, ഹിന ഖാൻ, അദിതി റാവു ഹൈദരി, നയൻതാര എന്നിവരടക്കം നിരവധി ഇന്ത്യൻ താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ എത്തുന്നത്. ഹോളിവുഡ് ചിത്രം ടോപ്‌ഗണ്ണിന്റെ പ്രിമിയറിന്റെ ഭാഗമായി ടോം ക്രൂസും കാനിൽ എത്തിയിരുന്നു.

 

ആർ. മാധവൻ സംവിധാനം ചെയ്ത റോക്കട്രി- ദ് നമ്പി ഇഫക്ടിന്റെ വേൾഡ് പ്രീമിയർ മെയ് 19ന് കാൻ ഫിലിം ഫെസ്റ്റിവലിൽ നടക്കും. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയ ചിത്രമാണ് റോക്കട്രി.

 

മേയ് 17 മുതൽ 28 വരെ നടക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ എട്ടംഗ ജൂറിയിൽ ബോളിവുഡ് താരം ദീപിക പദുകോണും അംഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com