മാരനിലെ കിടപ്പറ രംഗം എത്ര നേരം ഷൂട്ട് ചെയ്തു: അശ്ലീല കമന്റിന് മാളവിക മോഹനന്റെ മറുപടി

malavika-mohanan-dhanush
SHARE

അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആൾക്ക് തക്ക മറുപടി നൽകി മാളവിക മോഹനൻ. ട്വിറ്ററിൽ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ഫേക്ക് ഐഡിയിൽ എത്തിയ ഒരാൾ അശ്ലീലചുവയോടുള്ള ചോദ്യം ചോദിച്ചത്. നടി ഏറ്റവും ഒടുവില്‍ ചെയ്ത മാരന്‍ എന്ന ധനുഷ് ചിത്രത്തിലെ കിടപ്പറ രംഗത്തെ കുറിച്ചായിരുന്നു ചോദ്യം. മാരന്‍ എന്ന ചിത്രത്തിലെ കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു എന്നായിരുന്നു ഇയാൾക്ക് അറിയേണ്ടിയിരുന്നത്. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു അതിന് മാളവികയുടെ മറുപടി.

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായ മാളവിക, തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രേക്ഷകരുമായി സംവദിക്കാൻ സമയം കണ്ടെത്തിയത്. ചിലർ നടിയെ വിമർശിച്ചും എത്തിയിരുന്നു.

malavika-mohanan-1

നടിയുടെ അഭിനയത്തെ വിമർശിച്ച് എഴുതിയ കമന്റ് ചുവടെ: നിങ്ങളുടെ അഭിനയം വളരെ മോശമാണെന്ന് ഞങ്ങൾക്കും നിങ്ങൾക്കും അറിയാവുന്ന കാര്യമാണ്. സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ ചൂടൻ ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ടുവരുന്നവരാണ് ആരാധകരെന്ന് പറഞ്ഞ് പുറകെ നടക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത്.

ഈ വിമർശനത്തിന് നടിയുടെ മറുപടി ഇങ്ങനെ: നിങ്ങളും എന്നെ ട്വിറ്ററിൽ പിന്തുടരുന്നുണ്ടല്ലോ? അപ്പോൾ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ.

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

യുദ്ര എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലാണ് നിലവില്‍ മാളവിക മോഹന്‍. സിദ്ദന്‍ത് ചതുര്‍വേദിയും രാഘവ് ജുയലുമാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവചരിപ്പിയ്ക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA