മണി ഹെയ്സ്റ്റ് ഇനി കൊറിയയിൽ; ട്രെയിലർ എത്തി

Money-Heist-Korea
SHARE

ലോകമെമ്പാടും തരംഗമായ മണി ഹെയ്സ്റ്റിന്റെ കൊറിയൻ പതിപ്പ് ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മണി ഹെയ്സ്റ്റ് കൊറിയ- ജോയ്ന്റ് ഇക്കണോമിക് ഏരിയ എന്നാണ് കൊറിയൻ പതിപ്പിന്റെ പേര്. നടനും മോഡലും ചലച്ചിത്ര നിർമാതാവുമായ യൂ ജി ടേയാണ് പ്രധാന കഥാപാത്രമായ പ്രൊഫസറെ അവതരിപ്പിക്കുന്നത്. 

നെറ്റ്ഫ്ലിക്സിലെ തന്നെ ഹിറ്റ് സീരിസായ സ്ക്വിഡ് ഗെയിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാർക്ക് ഹേ- സൂവും മണി ഹെയ്സ്റ്റ് കൊറിയൻ പതിപ്പിൽ ഉണ്ടാകും. മണി ഹെയ്സ്റ്റിലെ പ്രശസ്തമായ സാൽവഡോർ ഡാലി മാസ്കുകൾക്ക് പകരം ഹാഹോ മാസ്കുകളാണ് കൊറിയൻ സീരിസിൽ ഉണ്ടാകുക. കിം ഹോങ് സൺ ആണ്  കൊറിയൻ പതിപ്പ് സംവിധാനം ചെയ്യുന്നത്. ജൂൺ 24 മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA