ADVERTISEMENT

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ജൂനിയർ എൻടിആറും ഒന്നിക്കുന്നു. ജൂനിയർ എൻടിആറിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഈ വമ്പൻ പ്രഖ്യാപനം. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേർസും എൻടിആർ ആർട്സും ചേർന്നാണ്.

 

ജൂനിയർ എൻടിആറിന്റെ 31ാം സിനിമ കൂടിയാണിത്. ഇത് ആദ്യമായാണ് പ്രശാന്ത് നീലും എൻടിആറും ഒന്നിക്കുന്നത്. 

 

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന മറ്റൊരു പ്രോജക്ട് കൂടി പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാ ഗാരേജിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ജൂനിയർ എൻടിആർ , കൊരട്ടാല ശിവ, സംഗീതജ്ഞൻ അനിരുദ്ധ് എന്നിവരുടെ പുതിയ ത്രയമാണ് ഈ ചിത്രം.

 

നന്ദമുറി കല്യാൺറാം അവതരിപ്പിച്ച്, യുവസുധ ആർട്‌സ്, എൻടിആർ ആർട്‌സിന്റെ ബാനറിൽ മിക്കിളിനേനി സുധാകർ, ഹരി കൃഷ്ണ കെ എന്നിവർ ചേർന്നാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com