ADVERTISEMENT

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്ലോക്ബസ്റ്റർ ചിത്രം ആർആർആർ സീ 5 ഗ്ലോബൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ഭാഷകളിൽ ഇംഗ്ലിഷ് സബ്ടൈറ്റിൽ ഉൾപ്പടെ ചിത്രം ആസ്വദിക്കാനാകും. സീ 5 ഗ്ലോബൽ പ്രീമിയം വരിക്കാർക്ക് സൗജന്യമായി ചിത്രം കാണാം.

 

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് ആസ്വദിക്കാനായി ഫോർ കെ ക്വാളിറ്റിയിൽ ഡോൾബി അറ്റ്മോസ് ശബ്ദമികവിലാണ് സീ 5 ആർആർആർ എത്തിക്കുന്നത്. പ്രിയ നടൻ ജൂനിയർ എൻടിആറിനോടുള്ള ബഹുമാനസൂചകമായാണ് അദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 20ന് തന്നെ ചിത്രം ഒടിടി റിലീസ് ചെയ്തത്.

 

സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച കഥകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് സീ 5 ഗ്ലോബലിന്റെ പ്രധാന ലക്ഷ്യം. ഇന്നിതാ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്കായി രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ഞങ്ങൾ അവതരിപ്പിക്കുന്നു. സിനിമയെ അതിന്റെ എല്ലാ പൂർണതയോടെയും ആസ്വദിക്കുന്നതായി തെലുങ്ക് പതിപ്പിനു പുറമെ മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഇംഗ്ലിഷ് സബ്ടൈറ്റിൽ ഉള്‍പ്പടെ ചിത്രത്തില്‍ കാണാം.’–സീ 5 ഗ്ലോബൽ ചീഫ് ബിസിനസ് ഓഫിസർ അർച്ചന ആനന്ദ് പറഞ്ഞു.

 

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ആർആർആർ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ.വി. വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

 

ബാഹുബലിക്ക് ശേഷം വരുന്ന രാജമൗലി ചിത്രത്തിനായി ആരാധകരും സിനിമാസ്വാദകരും ഒരുപോലെ കാത്തിരിക്കുകയായിരുന്നു. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com