ഇല്ല... ഞാന്‍ വെറുതെ വിടില്ല: പിറന്നാള്‍ ദിനത്തില്‍ മോഹൻലാലിനോട് പൃഥ്വിരാജ്

mohanlal-prithviraj
SHARE

മോഹൻലാലിന് വ്യത്യസ്തവും രസകരവുമായ പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്. ‘ഇല്ല … ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്‍ഷം വീണ്ടും വരും’ എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ എമ്പുരാനെക്കുറിച്ചാണ് പൃഥ്വി പറയാതെ പറഞ്ഞതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. പൃഥ്വി വീണ്ടും വരണമെന്നും അബ്റാം ഖുറേഷിയെ തിരികെ കൊണ്ടുവരണെന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

2019 ലാണ് മോഹന്‍ലാലിനെ നായകനാക്കി മലയാളത്തിലെ ഏക്കാലത്തേയും വമ്പന്‍ ഹിറ്റ് ചിത്രമായ ലൂസിഫര്‍ പൃഥ്വിരാജ് സംവിധാനം ചെയ്തത്.

ലൂസിഫറിന്റെ വമ്പന്‍ ഹിറ്റിന് ശേഷം പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രവും മോഹന്‍ലാലിന് ഒപ്പം ആയിരുന്നു. രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ഈ കഴിഞ്ഞ ജനുവരി 26 നാണ് റിലീസ് ചെയ്തത്. ചിത്രവും മികച്ച അഭിപ്രായം നേടിയിരുന്നു.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ 2023ൽ ചിത്രീകരണം തുടങ്ങും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA